സുൽത്താൻ ബത്തേരി : കർണാടകയിൽ നിന്ന് ലോറിയിൽ
അരിച്ചാക്കുകൾക്കിടയിൽ കടത്തികൊണ്ടു വരുകയാ
യിരുന്ന മുപ്പത്തിയാറായിരം പാക്കറ്റ് ഹാൻസ് മുത്തങ്ങ
എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ
എക്‌സൈസ് അധികൃതർ പിടികൂടി. സംഭവവുമായി
ബന്ധപ്പെട്ട് കോഴിക്കോട് പടനിലം സ്വദേശികളായ എം.
മുഹമ്മദ് ഷക്കിൽ (28), കെ.മുഹമ്മദ് റഹീസ് (21) എന്നി
വരെ അറസ്റ്റ് ചെയ്തു. ഇവരെ ബത്തേരി പൊലീസിന്
കൈമാറി.
വ്യാഴാഴ്ച വൈകീട്ടാണ് നാഷണൽ പെർമിറ്റ്
ലോറിയിൽ അരിച്ചാക്കുകൾക്ക് മുകളിൽ ടാർപോളിൻ
ഷീറ്റ് കൊണ്ട് മൂടിയ നിലയിൽ 20 പ്ലാസ്റ്റിക് ചാക്കു
കൾക്കുള്ളിലായി ഹാൻസ് കടത്തികൊണ്ടു
വന്നത്. പിടിച്ചെടുത്ത ഹാൻസിന് വിപണിയിൽ 15 ലക്ഷം
രൂപ വിലവരും.
പരിശോധനയ്ക്ക് എക്‌സൈസ് ചെക്ക് പോസ്റ്റ് സർക്കിൾ
ഇൻസ്‌പെക്ടർ ടി.എം.മജു, എക്‌സൈസ് ഇൻസ്‌പെ
ക്ടർ എം.കെ.സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ
സുരേഷ്, പി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാ
രായ ടി.ജി.പ്രിൻസ്,പി.എസ്. സുഷാന്ത് എന്നിവർ
നേതൃത്വം നൽകി.
അന്തർദേശീയ സൗരഭൗതിക
വർക്ക്ഷോപ്പ് തുടങ്ങി
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി സെന്റ് മേരീസ്
കോളേജ് ഭൗതികശാസ്ത്ര വിഭാഗവും പൂനെ ഇന്റർ
യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ്
അസ്‌ട്രോഫിസിക്സും സംയുക്തമായി നടത്തുന്ന അന്തർ
ദേശീയ സൗരഭൗതിക വർക്ക്‌ഷോപ്പിന് തുടക്കമായി.
മുതിർന്ന സൗര ശാസ്ത്രജ്ഞനായ ഡോ.ദുർഗേഷ്
ത്രിപാഠി വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ശാന്തി
ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐസെർ കൊൽക്കത്തയിലെ
ഡോ.ദിബിയെന്തു നന്ദി, ഡോ.സമീർ ദുർദേ, ജോൺ
മത്തായി നൂറനാൽ,ജോ.ജേക്കബ്ബ്, കെ.ജി.ബിജു, സി.
എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ഇന്ത്യയിലെ
തെരഞ്ഞെടുക്കപ്പെട്ട അമ്പത് ഗവേഷക ബിരുദാനന്തരബി
രുദ വിദ്യാർത്ഥികളും ശാസ്ത്രജ്ഞരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് സൂര്യഗ്രഹണത്തെക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥി
കൾക്കുമായുള്ള തുറന്ന സെഷനും പ്രദർശനവും നടന്നു.
സൂര്യനുമായി ബന്ധപ്പെട്ട ശാസ്ത്രഗവേഷകരുടെ
സംഗമവും ക്ലാസുകളുമാണ് നടക്കുക. വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസുകൾക്ക് ദുർഗേഷ് ത്രിപാഠി, ദിബിയേന്ദു നന്ദി,നിഷാന്ത് കുമാർ സിംഗ്, നന്ദിത ശ്രീവാസ്തവ,രാം അജോർ മൗര്യ, അവിക് സർക്കാർ, പി.ശ്രീജിത്ത്, വിശാൽ ഉപേന്ദ്രൻ, എന്നിവർ നേതൃത്വം നൽകും. വർക്ക് ഷോപ്പ് നാളെ ഉച്ചയ്ക്ക് സമാപിക്കും.
വൽസ ജോസ് സ്റ്റാന്റിംഗ് കമ്മറ്റി
ചെയർപേഴ്സൺ
സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭ വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി യു.ഡി.എഫിലെ വൽസജോസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തന്നോട് നഗരസഭയിലെ ഭരണ കർത്താക്കൾ ഒരു കാര്യവും ആലോചിക്കാതെയാണ് വിദ്യാഭ്യാസ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്ന് ആരോപിച്ച് ഇവർ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചിരുന്നു. സർവ്വജന സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരിക്കാനിടയായത് മുനിസിപ്പൽ ഭരണാധികാരികളുടെ നിരുത്തരവാദിത്വം കാരണമാണെന്നും ഇവർ ആരോപിച്ചിരുന്നു.
രാജിയെ തുടർന്ന് ഒഴിവ് വന്ന സ്ഥാനത്തേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആരുംതന്നെ നാമനിർദ്ദേശ പത്രിക നൽകിയില്ല. തുടർന്ന് വരണാധികാരി ചട്ടം 11 (10) പ്രകാരം സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗത്തെ ചെയർമാനായി
തിരഞ്ഞടുക്കപ്പെട്ടതായി സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളെയും ചെയർപേഴ്സണെയും സെക്രട്ടറിയെയും രേഖാമൂലം അറിയിക്കുകയായിരുന്നു.
ഫോട്ടോ അടിക്കുറിപ്പ്
1- മുത്തങ്ങയിൽ പിടിയിലായ ഹാൻസും പ്രതികളും
2- അന്തർദേശീയ സൗര ഭൗതിക വർക്ക് ഷോപ്പ് ഡോ.ദുർഗേഷ്
ത്രിപാഠി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.