സുൽത്താൻ ബത്തേരി: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടത്തിയ പ്രതിഷേധ റാലിയിൽ ആയിരങ്ങൾ
അണിനിരന്നു. കോട്ടക്കുന്ന് നിന്നാരംഭിച്ച റാലി ബത്തേരി പട്ടണം ചുറ്റി ഗാന്ധി ജംഗ്ഷനിൽ സമാപിച്ചു.
പൊതുസമ്മേളനം മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ ചെയർമാൻ കാദർ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി.കെ. ഷമീർ ഐക്യപ്രതിജ്ഞ ചൊല്ലി. അഡ്വ. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി, എം.എൽ.എ മാരായ ഐ.സി.ബാലകൃഷ്ണൻ, സി.കെ.ശശീന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ ടി.എൽ. സാബു,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.പി.എ.കരീം, എം.എ.മുഹമ്മദ്ജമാൽ, കെ.ഒ.അഹമ്മദ്കുട്ടി, സയ്യിദ് അലി, ജലീൽ കണിയാമ്പറ്റ, കെ. കെ.ഉമ്മർ, വി.മുഹമ്മദ് ശെരീഫ്, കെ.പി.യൂസഫ് ഹാജി, പി.പി.മുഹമ്മദ്, മുഹമ്മദ് റഹ്മാനി,
അബ്ദുൾ സലാം, ഉമ്മർ സഖാഫി, ആരിഫ് തണലോട്, എം.എ.അസൈനാർ, അബ്ദുള്ള മാടക്കര, പി.വി.ബാലചന്ദ്രൻ,കെ.കെ.അബ്രാഹം, കെ.എൽ.പൗലോസ്,
എൻ.എം.വിജയൻ,ഡി.പി.രാജശേഖരൻ, സി.കെ.സഹദേവൻ, കെ.ശശാങ്കൻ, ബാബു പഴുപ്പത്തൂർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.മുഹമ്മ്ദ് സ്വാഗതവും ട്രഷറർ പി.പി.അയ്യൂബ് നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്
1- ബത്തേരിയിൽ നടന്ന പ്രതിഷേധ റാലി
2- പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പൊതുസമ്മേളനം
ഉദ്ഘാടനം ചെയ്യുന്നു.