കോഴിക്കോട്: മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയുടെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.18 വയസിന് താഴെയുള്ളവർക്കാണ് പുരസ്കാരം.ഏത് സാഹിത്യ ശാഖയും പരിഗണിക്കും.10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.കൃതികൾ 2018 ജനുവരി ഒന്നിനും 2019 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിച്ചവയാവണം.മലയാളത്തിൽ പുസ്തക രൂപത്തിലുള്ള സൃഷ്ടികളുടെ മൂന്ന് പ്രതികൾ ഫെബ്രുവരി 25ന് മുമ്പ് കൺവീനർ, എൻ.എൻ കക്കാട് പുരസ്കാര നിർണയ സമിതി, കേശവസ്മൃതി , ചാലപ്പുറം, കോഴിക്കോട് - 673002 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.കൂടുതൽ വിവരങ്ങൾ 7559987033 എന്ന ഫോൺ നമ്പറിൽ നിന്ന് ലഭിക്കും.