കോഴിക്കോട്: ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിയില്‍ ജനുവരി- മാര്‍ച്ച് 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേണ്‍ഷിപ് ഒരുക്കുന്നത്. യുവാക്കളില്‍ വ്യക്തിത്വ വികസനം ആരോഗ്യകരമായ ജീവിതവീക്ഷണം എന്നിവ വളര്‍ത്തിയെടുക്കുന്നതിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ മാറ്റം വരുത്താന്‍ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ ജനുവരി 15 നു മുമ്പ് projectcellclt@gmail.com ലേക്ക് അയക്കണം. മൂന്നുമാസത്തെ പരിശീലന പദ്ധതിയാണിത്.