നന്മണ്ട: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂളിപ്പൊയിലിൽ ഭരണഘടനാ സംരക്ഷണ ജാഥ സംഘടിപ്പിച്ചു.രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ലക്ഷ്യം വെക്കുന്നതാണ് നരേന്ദ്ര മോദി സർക്കാറിന്റെ പൗരത്വ ഭേദഗതി ബിൽ എന്നാരോപിച്ച് അവ കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം .നന്മണ്ട മണ്ഡലം കോൺഗ്രസ് സെക്രട്ടറി മഹേഷ് കൂളിപ്പൊയിൽ സംഗമം ഉദ്ഘാടനം ചെയ്തു.പി.ജയപ്രകാശൻ, കെ കെ. മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. വി.കെ. ബാലൻ, കൃഷ്ണൻ കുട്ടി നായർ, ഷാദിൽഷാൻ, അതുൽ. ടി.പി. തുടങ്ങിയവർ നേതൃത്വം നൽകി.