കോഴിക്കോട്: സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2020 നോടനുബന്ധിച്ച് താലൂക്ക് തഹസില്‍ദാറുടെ അദ്ധ്യക്ഷതിയില്‍ ചേംബറില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എല്ലാ ബൂത്തുകളിലും ബി.എല്‍.എമാരെ നിയമിക്കുവാന്‍ തീരുമാനമായി. ബി എല്‍ എ ലിസ്റ്റ് ബന്ധപ്പെട്ട വില്ലേജുകളിലും ഇലക്ഷന്‍ വിഭാഗത്തിലും എത്തിക്കുവാനും ബിഎല്‍ഒ മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ബിഎല്‍എ മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവരെയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളണം.