കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഏഴാമത് ദേശീയ ബധിര കായിക മേളയിൽ അത് ലറ്റിക്സ് മത്സരത്തിൽ 137 പോയന്റ് നേടി കേരളം ഏറെ മുന്നിലെത്തി.രണ്ടാം സ്ഥാനക്കാരായ തമിഴ് നാടിന് 31 പോയന്റ് മാത്രമേയുള്ളു. 27 പോയന്റ നേടി രാജസ്ഥാൻ മൂന്നാം സ്ഥാനത്തു നിൽക്കുന്നു.

വോളിബോൾ :(പെൺകുട്ടികൾ ) 18 വയസ്സ് ഗുജറാത്ത് ഒന്നാം സ്ഥാനവും, ആന്ധ്ര പ്രദേശ് രണ്ടാം സ്ഥാനവും, കേരളം മൂന്നാം സ്ഥാനവും നേടി .ബാഡ്മിന്റൺ : ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. നാളെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ടേബിൾ ടെന്നിസ് .ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. നാളെ സെമി ഫൈനൽ ഫൈനൽ മത്സരം നടക്കും.

ജൂഡോ , റസ്സലിംഗ് മത്സരങ്ങൾ ഇന്ന് സമാപിക്കും. രാവിലെ 11 മണിക്ക് ഗെയിംസ് മത്സരങ്ങളുടെ ട്രോഫി വിതരണം എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും. 4 മണിക്ക് മേളയുടെ സമാപനത്തിൽ എം.കെ. രാഘവൻ എം.പി. ഓവറോൾ ട്രോഫികൾ വിതരണം ചെയ്യും.