കൽപ്പറ്റ: എസ്.എഫ്.ഐ ജില്ലാ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി വേറിട്ട മാതൃക. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ചാണ് എസ്.എഫ്.ഐ ഓഫീസിന്റെ നിർമാണ പ്രവർത്തനത്തിനായുള്ള പണത്തിന്റെ ഒരു വിഹിതം കണ്ടെത്തുന്നത്. എസ്.എഫ്.ഐയുടെ 56 പ്രാദേശിക ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വീടുകൾ കയറി പഴയ പത്രങ്ങൾ ശേഖരിക്കും. ഇത് വിറ്റ് കിട്ടുന്ന പണം എസ്.എഫ്.ഐ രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ ഉയരുന്ന ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണത്തിന് ഉപയോഗിക്കും.
ന്യൂസ് പേപ്പർ ചാലഞ്ചിന്റെ ആദ്യഘട്ടം മൂപ്പൈനാട്, മേപ്പാടി ലോക്കൽ കമ്മറ്റികൾ പൂർത്തീകരിച്ചു. ഓഫീസ് നിർമാണം പൂർത്തീകരിക്കുന്നതോടെ ഇന്ത്യയിലെ ആദ്യ സ്വതന്ത്ര എസ്.എഫ്.ഐ ജില്ലാ കമ്മറ്റി ഓഫീസായിരിക്കും കൽപ്പറ്റയിലേതെന്ന് ഭാരവാഹികൾ പറഞ്ഞു.
പടം 1: മൂപ്പൈനാട് ലോക്കൽ കമ്മറ്റി ശേഖരിച്ച പത്രങ്ങൾ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് ഏറ്റുവാങ്ങുന്നു.
പടം 2: മേപ്പാടി ലോക്കൽ കമ്മറ്റി ശേഖരിച്ച പത്രങ്ങൾ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഏറ്റുവാങ്ങുന്നു.