കൽപ്പറ്റ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 135-ാം ജന്മദിനം ഡി.സി.സി ഓഫീസിൽ ആഘോഷിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ തുടങ്ങി ഭരണഘടനയിൽ അടിസ്ഥാനപ്പെടുത്തിയ ഒരു മതേതര-ജനാധിപത്യ പരമാധികാര റിപ്പബ്ലിക്ക് എന്ന നിലയ്ക്ക് ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നായകസ്ഥാനം വഹിച്ചത് കോൺഗ്രസാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

രാജ്യത്തെ ഇന്ന് കാണുന്ന മുഴുവൻ പുരോഗതിക്ക് പിന്നിലും കോൺഗ്രസിന്റെ കരങ്ങളുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സവിശേഷതയ്ക്ക് കോട്ടം വരുത്താൻ ഒരു ഫാസിസ്റ്റ് ശക്തിയെയും കോൺഗ്രസ് അനുവദിക്കില്ല. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഇന്ന് ഭരണകെടുകാര്യസ്ഥത മൂലം തകർന്നിരിക്കുകയാണ്. സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയും നിലനിൽക്കുന്നു. ഇതിനെല്ലാം പുറമെയാണ് പൗരത്വനിയമ ഭേദഗതിയിലൂടെ ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കാനുള്ള ശ്രമം. ഈ സാഹചര്യത്തിലെല്ലാമാണ് കോൺഗ്രസിന്റെ പ്രസക്തി വർധിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, കെ.കെ അബ്രാഹം, കെ.വി പോക്കർ ഹാജി, എം.എ ജോസഫ്, ബിനു തോമസ്, എൻ.സി കൃഷ്ണകുമാർ, ഒ.ആർ രഘു, പി. ശോഭനകുമാരി, ഉലഹന്നാൻ നീറന്താനം, സി.ജയപ്രസാദ്, ടി.ജെ ഐസക്ക്, കെ.കെ രാജേന്ദ്രൻ, അഡ്വ.ജോഷി സിറിയക്ക്, അനിൽ എസ്. നായർ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ 01,02
കോൺഗ്രസിന്റെ 135ാം ജന്മദിനാഘോഷ പരിപാടികൾ ഡി സി സി ഓഫീസിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു