കോഴിക്കോട്: ശശിധരൻ ഫറോക്കിന്റെ ആറ് പുസ്തകങ്ങളുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ നിർവഹിച്ചു.
അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീധരനുണ്ണി അദ്ധ്യക്ഷത വഹിച്ചു.കെ.എസ് വെങ്കിടാചലം, ഡോ.കെ വി തോമസ്, കെ.ജി രഘുനാഥ്, പൂനൂർ കെ നാരായണൻ, ടി.പി മമ്മുമാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബാലചന്ദ്രൻ പുതുക്കുടി സ്വാഗതവും രാഗേഷ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.