കുറ്റ്യാടി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം പടർന്നു പന്തലിക്കുന്ന സമര രോഷാഗ്‌നിയിൽ നിന്നും അമിത്ഷാക്കും പരിവാരങ്ങൾക്കും രക്ഷപ്പെടാനാകില്ലെന്നും, ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളോടൊപ്പം ചേർന്ന്,ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി നാടുകടത്തിക്കളയാമെന്ന അമിത വ്യാമോഹത്തെ ഞങ്ങൾ അതിജീവിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ദേവർകോവിൽ ശാഖാ മുസ്‌ലിംലീഗിന്റെകർമ്മ പദ്ധതിയായ
വിഷൻ 2020യുടെ കാർമ്മികത്വത്തിൽ സംഘടിപ്പിച്ച മുസ്‌ലിംലീഗ് സമ്മേളനവും കെ.ടി അബൂബക്കർ മൗലവിക്കുള്ള സ്‌നേഹാദരം ചടങ്ങും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്ത് നടന്ന സെഷനിൽ എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ.വി.പി ഗംഗാധരൻ നയിച്ച കാൻസർ ബോധവൽക്കരണ ക്ലാസ്സും ഏറെ ശ്രദ്ധേയമായി. പി.കെ നവാസ് .ഡോ.ഷാജഹാൻ,ഡോ. വിനോദൻ,ഡോ.ലുബൈദ്,എം.രാജൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ടി.എം ബഷീർ ചടങ്ങ് നിയന്ത്രിച്ചു. കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് ക്യു ഡി എം.ആർ.സി യുടെ സംഭാവനയായി നൽകിയ ചെക്ക് ഡോ. ഗംഗാധരൻ ഏറ്റുവാങ്ങി.
ജി.സി.സി കെഎംസിസി യുടെയും ക്യൂ ഡി എം ആർ സി യുടെയും ഉപഹാരം കെ.ടി അബൂബക്കർ മൗലവിക്ക് ചടങ്ങിൽ വെച്ച് കൈമാറി. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.പി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ടി.എച്ച് അഹമ്മദ് കെ.ടി ഉസ്താദിനെ പരിചയപ്പെടുത്തി. റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
മിസ്ഹബ് കീഴരിയൂർ,അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, വി.വി മുഹമ്മദലി,
വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ, നാസ്സർ തരുവണ, സി.കെ നാസ്സർ, കെ.പി അമ്മദ് ഹാജി, കെ.കെ ഉമ്മർ മാസ്റ്റർ,
ഇ.മുഹമ്മദ് ബഷീർ, എ.കെ.കെ തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി, ഒ.പി മനോജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ ജൗഹർ അബ്ദുല്ല സ്വാഗതവും ടി.കെ ജമാൽ നന്ദിയും പറഞ്ഞു.