veedu
കൂത്താളി പൈതോത്ത് കിഴക്കെ നടുവിലക്കണ്ടി ശശിയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

പേരാമ്പ്ര : കൂത്താളി പൈതോത്ത് കിഴക്കെ നടുവിലക്കണ്ടി ശശിയുടെ വീടിന്റെ മേൽക്കൂര ഇന്നലെ ഉച്ചയോടെ തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ മേൽക്കൂരയിലെ ഓടുകൾക്ക് ഭാരം കൂടിയതാണ് തകർന്ന് വീഴാൻ കാരണമെന്ന് കരുതുന്നു. പിൻവശത്തെ പില്ലറും മേൽക്കൂരയും പൂർണ്ണമായും തകർന്നു. ഈ സമയത്ത് ശശിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തേക്ക് ഓടിയതിനാൽ ഇവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പില്ലർ, ചുമർ, മേൽക്കൂര എന്നിവ തകർന്നു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.എം. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.