കാട്ടിക്കുളം: നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കാട്ടിക്കുളം വയൽക്കര പാലവിളയിൽ മാത്യു ഫിലിപ്പ് (58), ഭാര്യ ഗ്രേസി (55), അയൽവാസിയായ അഭിനവ് (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് കാട്ടികുളത്തിന് സമീപമായിരുന്നു അപകടം. ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.