കോഴിക്കോട്: ശിവഗിരി മഠത്തിലേക്കുള്ള 87 മത് തീർത്ഥാടനത്തിന് എസ്.
എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നിന്ന് പഞ്ചശുദ്ധി വ്രതാനുഷ്ഠാനങ്ങളോടെ ഭക്തജനങ്ങൾ യാത്രയായി.ഗുരുവരാശ്രമം ആചാര്യൻ സ്വാമി പ്രണവസ്വരൂപാനന്ദ ഫ്ലാഗ് ഓഫ് ചെയ്തു.യൂണിയൻ പ്രസിഡന്റ് ടി.ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, തീർത്ഥാടന കമ്മറ്റി കൺവീനർ പി കെ വിമലേശൻ എന്നിവർ പ്രസംഗിച്ചു.