കോഴിക്കോട്: ജനുവരി മൂന്ന് മുതൽ ഒമ്പത് വരെ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട പെൺകുട്ടികളുടെ ടീമിന്റെ പരിശീലനം കോഴക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കോഴക്കോട് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സോഫ്റ്റ് ബോൾ അസോസയേഷൻ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു.