കോഴിക്കോട്:തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജൂലായ് മാസം മുതലുള്ള കൂലി ഉടൻ വിതരണം ചെയ്യണമെന്ന് പേരാമ്പ്രയിൽ ചേർന്ന ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൂലിയിനത്തിലും പണിയായുധങ്ങളും നിർമ്മാണസാധങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതുമുൾപ്പെടെ വൻതുക ലഭിക്കാനുണ്ട്.
ഇവ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജനുവരി 28 ന് കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും സത്യാഗ്രഹവും നടത്തുവാൻ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി. ടി.വി. ബാലൻ ഉദ്ഘാടനം ചെ
യ്തു.സംസ്ഥാന സെക്രട്ടറി കെ. അനി മോൻ, പി.സുരേഷ്ബാബു, കെ.കെ.ബാലൻ, ബിന്ദു അമ്പാളി, ഇ.കുഞ്ഞിരാമൻ, എ.കെ.ചന്ദ്രൻ, എന്നിവർ സംസാരിച്ചു. ആർ സത്യനെ പ്രസിഡന്റായും, പി. സുരേഷ്ബാബുവിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു