വടകര: മുക്കാളി ടൗണില്‍ ആധുനികവത്കരണവും, സമഗ്ര വികസനവും നടപ്പിലാക്കാനായി ടൗണ്‍ വികസനസമിതി രൂപീകരിച്ചു. ദേശീയപാത നിർമ്മാണത്തോടെ മുക്കാളി ടൗൺ കേന്ദ്രം പഴയ പ്രതാപത്തിൽ തന്നെ തുടരുകയാണ്. ആധുനികവത്കരണത്തി ന്റെ ഭാഗമായി അങ്ങാടിയില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കല്‍, വെള്ളക്കെട്ട് ഒഴിവാക്കല്‍, ഓപ്പണ്‍ എയര്‍ തിയ്യേറ്റര്‍, ശുചിമുറി സ്ഥാപിക്കല്‍,കുടിവെള്ള വിതരണ പദ്ധതി, മുക്കാളി റെയില്‍വേ സ്റ്റേഷന്‍ വികസനം, പഴയ ദേശീയ പാത ടാറിംഗ്, അഴുക്കുചാല്‍ പദ്ധതി, എന്നിവ ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം എ ടി ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി ബാബുരാജ്, പി.നാണു ,എം.പി ബാബു, പ്രദീപ്‌ ചോമ്പാല, വി പി അനില്‍ കുമാര്‍, പി നാണു, റീന രയരോത്ത്,എം കെ സുരേഷ് ബാബു,ടി പി പ്രദീപ്‌ കുമാര്‍, ബാബു ഹരിപ്രസാദ്, വി പി മോഹന്‍ദാസ് , ടി.ടി. അശോകൻ,സി ഷിമിത്ത് , കെ പി പവിത്രന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍ (ചെയര്‍), എ. ടി മഹേഷ്‌ (ജന. കണ്‍വീനർ), എ. രാജേന്ദ്രന്‍ (ട്രഷറർ)