കോഴിക്കോട്: തിരഞ്ഞെടുക്കപ്പെട്ട 100 മദ്രസകളിലെ 200 വിദ്യാര്‍ത്ഥിനികള്‍ക്ക് ബാഫഖി തങ്ങള്‍ സ്മാരക ജൗഹരിയ്യ ഇസ്ളാമിക് ക്വിസ് സംഘടിപ്പിക്കുവാന്‍ പന്നിയങ്കര ജൗഹറുല്‍ ഹുദാ വനിതാ അറബിക് കോളേജ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 11 ന് നടത്തുന്ന ക്വിസിന് സമസ്തയുടെ കീഴിലുള്ള മദ്രസകളില്‍നിന്ന് നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ജനുവരി ഒന്ന് വരെ സ്വീകരിക്കും. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും പാരിതോഷികം നല്‍കും. കൂടുതല്‍ പോയിന്റുള്ള മൂന്ന് പേര്‍ക്ക് 2000, 1500, 1000 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും സമ്മാനിക്കും. കോളേജ് പ്രസിഡന്റ് പി.കെ. മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ സെക്രട്ടറി സി.കെ. അബ്ദുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.കെ. അശ്‌റഫ്, പി. മമ്മദ്‌കോയ, വി.എ. അസീസ് എന്നിവർ സംസാരിച്ചു.