കോഴിക്കോട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി മൂന്നാം തവണയും കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായ തയ്യല്‍തൊഴിലാളികള്‍ക്ക് ജില്ലാ ഓഫീസില്‍ നേരിട്ട് എത്തി അംഗത്വം പുന:സ്ഥാപിക്കാം. റിട്ടയര്‍മെന്റ് തിയതി പൂര്‍ത്തിയാകാത്തവര്‍ക്കാണ് അവസരം. ജൂണ്‍ 27 വരെ അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.