. കുന്ദമംഗലം :പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനവരി 1 ന് കുന്ദമംഗലത്ത് വൈകുന്നേരം 4 മണി ' മുതൽ 5 മണി വരെ മാനവിക ഐക്യചങ്ങല തീർക്കും. പടനിലം മുതൽ കാരന്തൂർ വരെ നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ചങ്ങലയിൽ ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കും. കൂടാതെ മർകസ്, നവജ്യോതി, കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കും.എം.കെ.രാഘവൻ എം.പി, പി.ടി.എ റഹീം എം.എൽ.എ തുടങ്ങി വിവിധ രാഷ്ട്രീയ- മത-സാംസ്കാരിക പ്രമുഖരും പ്രവർത്തകരും ചങ്ങലയിൽ കണ്ണികളാവും. പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.കോയ,കോഡിനേറ്റർ വിനോദ് പടനിലം, ടി.കെ.ഹിതേഷ് കുമാർ, പി.പവിത്രൻ, എം.ആസിഫ, ബാബു നെല്ലുളി, ടി .ശ്രീധരൻ എം.ബാബുമോൻ, ഒ.ഉസ്സയിൻ, എൻ.കേളൻ എന്നിവർ പ്രസംഗിച്ചു.