കുന്ദമംഗലം: നിരവധി വർഷം ഒരുമിച്ച് പ്രവർത്തിച്ച ആത്മസുഹൃത്തായ ചികിത്സയിൽ കഴിയുന്ന ചാത്തമംഗലം താഴെ പന്ത്രണ്ടാം മൈൽ എ.ഗോകുൽദാസിന്റെ വീട് മിസോറം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള സന്ദർശിച്ചു. ഇന്നലെ രാവിലെ 9.30 ന് എത്തിയ ഗവർണർ പത്ത് മിനുറ്റോളം സുഹൃത്തിന്റെ വീട്ടിൽ ചെലവഴിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കൽപള്ളി നാരായണൻ നമ്പൂതിരി, ടി. സുബ്രഹ്മണ്യൻ മാസ്റ്റർ, മംഗലഞ്ചേരി ശിവദാസൻ, സുകമാരൻ നായർ, ടി.രാജ് നാരായണൻ, എംടി വിനോദ് ,രവീന്ദ്രൻ മലയമ്മ, എ.ജനാർദ്ദനൻ, വി.ടി.അച്ചുതൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.