കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേള, നിലേശ്വരം, ചെറുവത്തൂര്‍ (കാസര്‍കോട്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ചിറ്റൂര്‍, പാലപ്പുറം, മംഗലം (പാലക്കാട്), വരവൂര്‍, എരുമപ്പെട്ടി, ഹെര്‍ബര്‍ട്ട് നഗര്‍, വി.ആര്‍ പുരം, നടത്തറ, എടത്തിരുത്തി, പുല്ലൂറ്റ്, എങ്കക്കാട്, മായന്നൂര്‍ (തൃശ്ശൂര്‍) എന്നീ ഐ.ടി.ഐ കളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. എലത്തൂര്‍ ഗവ.ഐ.ടി.ഐ യില്‍ ജനുവരി മൂന്നിന് രാവിലെ ഒന്‍പത് മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോട് കൂടി എം.ബി.എ/ബി.ബി.എ, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പരിചയത്തോട് കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്കണോമിക്സ് എന്നിവയില്‍ ബിരുദമോ അല്ലെങ്കില്‍ ഡിഗ്രി/ഡിപ്ലോമയും, ഐ.ടി.ഐ കളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധമാണ്. വേതനം 24,000 രൂപ. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എത്തുക. ഫോണ്‍ 0495 2461898.