കോഴിക്കോട്: ഹരിത കേരളം മിഷന്‍ ഹരിതസമൃദ്ധി 2019 ന്റെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം പന്തലായനി കലാസമിതി പരിസരത്ത് കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭ, കൃഷിഭവന്‍, ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് പന്തലായനി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും വളങ്ങളും വിതരണം ചെയ്യുകയും കര്‍ഷകരെ ആദരിക്കുകയും ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, കൗണ്‍സിലര്‍മാരായ പി.കെ. രാമദാസന്‍, എം. സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ ശുഭ, ടി.കെ. ചന്ദ്രന്‍, പി. ചന്ദ്രശേഖരന്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സന്‍ എം.പി. നിരഞ്ജന, എം. റീന, കൃഷി അസി. നവ്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.