ആറ് കോളേജുകളെ ഗവേഷണ കേന്ദ്രങ്ങളാക്കി
കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജ്, വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ്, പാലക്കാട് മേഴ്സി കോളേജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, വളവന്നൂർ അൻസാർ അറബിക് കോളേജ് എന്നിവയെ യഥാക്രമം ബോട്ടണി, അറബി, ഇക്കണോമിക്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, അറബി, വിഷയങ്ങളുടെ ഗവേഷണകേന്ദ്രങ്ങളായി അംഗീകരിക്കുവാൻ ഇന്നലെ ചേർന്ന കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വി.ആർ. സുധീഷ്, എ. സുരേഷ് കുമാർ, വി.എസ്. റോബർട്ട്, ജിഷി കോട്ടക്കുന്നിന്മേൽ, എം. ടി. ഗീത ( മലയാളം), രജിത രാമനാരായണൻ ( നാനോ സയൻസ്), വി. ബബിത, സി.എ റെജുന ( ഇക്കണോമിക്സ്), പി. പി. രമ്യ (സുവോളജി), പി. അബ്ദുൽ സമദ് (മെക്കാനിക്കൽ എൻജിനിയറിംഗ് ), ഇ.പി. സന്ദേശ് (കമ്പ്യൂട്ടർ സയൻസ്),പി.അശ്വതി (ലൈബ്രറി സയൻസ്), സുമിത ഗോപാലകൃഷ്ണൻ (അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി), വിദ്യ ജി നായർ (സ്റ്റാറ്റിസ്റ്റിക്‌സ്) , കെ എ രേവതി (ബോട്ടണി), ബിൻസി എം പോൾസൺ, അനു ആന്റണി, പി. പ്രതിഭ, കെ.സി രോഹിണി, യു. റജീന, (കെമിസ്ട്രി), എൻ. എം മുസമ്മിൽ (ഫിസിക്സ്) ടി. എ സലീന (കൊമേഴ്‌സ്), മേരി ആന്റണി (സൈക്കോളജി) എന്നിവർക്ക് പി എച്ച്. ഡി അവാർഡ് ചെയ്യാൻ തീരുമാനിച്ചു.
പരീക്ഷ
എട്ടാം സെമസ്റ്റർ ബി. ടെക്, (2014 സ്‌കീം - 2014,15 പ്രവേശനം, സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, 2009 സ്‌കീം - 2012, 2013 പ്രവേശനം, സപ്ലിമെന്ററി), പാർട്ട് ടൈം ബി.ടെക് (2009 സ്‌കീം, 2012 മുതൽ 2014 വരെ പ്രവേശനം സപ്ലിമെന്ററി) പരീക്ഷ ജനുവരി 10 നു ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി , ഇംപ്രൂവ്‌മെന്റ് പരീക്ഷ ജനുവരി 10 ന് ആരംഭിക്കും.
പുനർമൂല്യ നിർണയ അപേക്ഷ
2019 മെയിൽ നടത്തിയ ഒന്നാം വർഷ അഫ് സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷയുടെ പുനർമൂല്യ നിർണയത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റിൽ.