കുറ്റ്യാടി: സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ പഞ്ചായത്തിൽ ഒന്നാം ഘട്ടം പൂർത്തീകരിച്ച 84 വീടുകളുടെ താക്കോൽ കൈമാറി. കേരളത്തിലെ ഭവന രഹിതരായ അർഹതപ്പെട്ട മുഴുവനാളുകൾക്കും വീട് നിർമ്മിച്ചു നൽകുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്നും, കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജന സേവന കേന്ദ്രങ്ങളായി മാറ്റിയെന്നും മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഈ നയംമാറ്റം കേരളത്തിന്റെ പുത്തൻ വികസനത്തിന്റെ പുതിയ വഴികാട്ടിയായി മാറി. ലോകത്ത് തന്നെയും ഇന്ത്യയിലും സർവ്വ മേഖലയിലും വികസനത്തിന്റെ മാതൃകയായി കേരളം മുന്നേറുകയാണെന്നും വീടുകളുടെ താക്കോൽ കൈമാറി മന്ത്രി പറഞ്ഞു.യോഗത്തിൽ ചാക്കൽ അബ്ദുല്ല എംഎൽഎ അദ്ധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് മുഖ്യാതിഥിയായി. രാധികചിറയിൽ, വി വിജിലേഷ്, സി പി സജിത, റീന സുരേഷ്, ശശീന്ദ്രൻ കുനിയിൽ, കെ എം പ്രിയ, ഏലിയാറ ബീന, പി എം കുഞ്ഞബ്ദുല്ല, കെ പി ചന്ദ്രി, കെ പി മല്ലിക, വി കെ റീത്ത, എ പി ബിന്ദു ,അഷ്രഫ് ,കെ പി കുഞ്ഞിരാമൻ, കെ കെ സുരേഷ്, കെ രാജൻ, വി വി പ്രഭാകരൻ, എ പി കുഞ്ഞബ്ദുല്ല, കെ വാസു ,വി രാജൻ, ടി സുധീർ,സലിം മുറിച്ചാണ്ടി, ഒ പി ദീപ, വി പി രാജീവൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടരി എം പി ഉദയഭാനു നന്ദിയും പറഞ്ഞു.