മാനന്തവാടി: ഇന്ത്യ എ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് എടപ്പടി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ ചേർന്ന് മിന്നു മണിയെ വേദിയിലെക്കാനയിച്ചു. സ്വീകരണ യോഗം നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു.നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി സി ഐ പി.കെ മണി മിന്നുമണിക്ക് ഉപഹാരം നൽകി. ജോസ്, സുമിത്ര ബാലൻ, എൽസി, എൽസമ്മ, ലൗലി എന്നിവർ സംസാരിച്ചു.