കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് കൊയിലാണ്ടിയിൽ നാടക പ്രവർത്തകരുടെ ഐക്യദാർഢ്യം. നാടക് കൊയിലാണ്ടി മേഖല കമ്മിറ്റി നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സായാഹ്നത്തത്തിൽ തെരുവു നാടകവും ഡോ. അജോയ് കുമാറിന്റെ പ്രഭാഷണവും നടന്നു. എൻ.വി. ബിജു, തങ്കയം ശശികുമാർ, രവീന്ദ്രൻ മുചുകുന്ന്, ബിജു രാജഗിരി, മനോജ്, ഹരി കുറുവങ്ങാട്, ശൈലേഷ് അണേല, ജനാർദ്ധനൻ, എ.ടി. മുരളി, സബീഷ് മുചുകുന്ന് എന്നിവർ നേതൃത്വം നൽകി.