മുക്കം: സ്നേഹിത കാളിംഗ് ബെൽ വാരാചരണത്തിന്റെ ഭാഗമായി മുക്കം നഗരസഭ കുടുംബശ്രീ സി.ഡി.എസ് തയ്യാറാക്കിയ സ്നേഹിത കാളിംഗ് ബെൽ പിന്തുണ സ്വീകർത്താക്കളുടെ പ്രോജക്ട് പ്രൊപ്പോസൽ സമർപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.പി ബിന്ദുവിൽ നിന്ന് നഗരസഭ ചെയർമാൻ വി.കുഞ്ഞൻ പ്രൊപ്പോസൽ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ വി.ലീല, സെക്രട്ടറി എൻ.കെ.ഹരീഷ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈനി, എം ഇ കൺവീനർ രജിത, അക്കൗണ്ടന്റ് സോണിയ എന്നിവരും സംബന്ധിച്ചു.