img301912
എന്റെ മുക്കം സന്നദ്ധ പ്രവർത്തകർക്കുള്ള കിറ്റ് വിതരണം അഗ്രികൾച്ചറിസ്റ്റ് ഡവലപ്മന്റ് ആന്റ് വെൽഫേർ സൊസൈറ്റി പ്രസിഡന്റ് സജിഷ് മുത്തേരി നിർവ്വഹിക്കുന്നു

മുക്കം : അഗ്രികൾച്ചറിസ്റ്റ് വർക്കേഴ്സ് ഡവലപ്പ്മെന്റ് ആന്റ് വെൽഫെയർ കോ- ഓപ്പറേറ്റിവ് സൊസൈറ്റി സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും കിറ്റ് വിതരണം നടത്തുകയും ചെയ്തു. "എന്റെ മുക്കം" സന്നദ്ധ പ്രവർത്തകർക്കാണ് സൊസൈറ്റി വാർഷിക ജനറൽ ബോഡിയിൽ കിറ്റ് വിതരണം നടത്തിയത്. സൊസൈറ്റി പ്രസിണ്ടന്റ് സജീഷ് മുത്തേരി അദ്ധ്യക്ഷത വഹിച്ചു. കിറ്റ് വിതരണവും അദ്ദേഹം നടത്തി. സെക്രട്ടറി കെ.എസ്അശ്വിൻദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജുനൈദ് പാണ്ടികശാല, നിഷാബ് മുല്ലോളി, പി.പി ബാബു, പ്രഭാകരൻ മുക്കം, ജംഷിദ് ഒളകര, പി കെ ഷീബ, റഹിം വടക്കയിൽ, ജലീൽ പെരുമ്പടപ്പിൽ എന്നിവർ സംസാരിച്ചു. അനു വൽസൻ നന്ദി പറഞ്ഞു,