കൽപ്പറ്റ: കൽപ്പറ്റ എമിലിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മണ്ണും മതിലും ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട രണ്ട് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കൽപ്പറ്റ എസ് പി ഓഫീസിന് സമീപം എസ് എൻ നഗറിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. വാഴവറ്റ വാളംപൊയിൽ കോളനിയിലെ ഷിബു (28), ബിനു (24), എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. പരിക്കേറ്റ ഇവരെ കൽപ്പറ്റ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ടി.പി. രാമചന്ദ്രൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഐ. ജോസഫ്, ഫയർ ഓഫീസർമാരായ ഷറഫുദ്ദീൻ, ശ്രീജിത്, ആരിഫ്, സനീഷ് പി. ചെറിയാൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.