pedal
പെഡൽ ഫോഴ്സ്

കോഴിക്കോട്: ആൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് സിസ്റ്റം എന്ന നിലയിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ യാത്രക്കാരെ വി. ഐ. പി കളാക്കിയും സൈക്കിൾ പാതക്കായി കേരളത്തിൽ ആദ്യമായി ആവശ്യം ഉന്നയിച്ചു സമര, പ്രചാരണങ്ങൾ നടത്തിയും ശ്രദ്ധ നേടിയ സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ കൊച്ചിയിലെ പെഡൽ ഫോഴ്സ് കോഴിക്കോട് നിന്നും വയനാട്ടിലേക്ക് സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര നടത്തുന്നു.

എന്തിനും ഏതിനും കാറും ബൈക്കും നിരന്തരം ഉപയോഗിക്കുന്നത് ഭാവിയിൽ കേരളത്തിന്റെ നിലനില്പിനു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് സൈക്കിൾ യാത്ര ജനകീയമാക്കാനും അതിലൂടെ കേരളത്തെ ഇന്ത്യയിലെ മികച്ച സൈക്കിളിംഗ് സൗഹൃദ സംസ്ഥാനമാക്കാനുമായി പെഡൽ ഫോഴ്സ് സേവ് പ്ലാനറ്റ് യാത്ര സംഘടിപ്പിക്കുന്നത്.

ഓയിൽ സംരക്ഷണം, സാമ്പത്തിക പുരോഗതി, പ്രകൃതി സംരക്ഷണം എന്നിവ സൈക്കിളിലൂടെ നേടാം തുടങ്ങിയ സന്ദേശങ്ങളുമായി ഫെബ്രുവരി 7ന് വെളുപ്പിന് കോഴിക്കോട് സിറ്റിയിൽ നിന്നും ആരംഭിക്കുന്ന 250 കിലോ മീറ്റർ യാത്ര കോഴിക്കോട് വയനാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാം ദിവസം തിരിച്ചെത്തും.എറണാകുളത്ത് നിന്ന് മൂന്നാറിലേക്ക് സൈക്കിൾ യാത്ര നടത്തിക്കൊണ്ടാണ് പെഡൽ ഫോഴ്സ് ശ്രദ്ധേയമാകുന്നത്.

18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും യാത്രയിൽ പങ്കെടുക്കാമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന പെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി രാജു കോർഡിനേറ്റർമാരായ ബി സ്വപ്ന , ജോവി ജോൺ എന്നിവർ പറഞ്ഞു. പേര് നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം ലഭിക്കുക. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം . കൂടുതൽ വിവരങ്ങൾക്ക് 93884 81028.