കൽപ്പറ്റ: ബദൽ സംവിധാനമൊരുക്കാതെ, വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധത്തിൽ നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് നിരോധനം അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ സമ്പൂർണ്ണ കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ലയിലെ ഏതെങ്കിലും വ്യാപാരിയെ ഇതിന്റെ പേരിൽ പീഡിപ്പിച്ചാൽ ശക്തമായി പ്രതികരിക്കാനും കടകളടച്ച് പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
പ്ലാസ്റ്റിക്ക് നിരോധനത്തിൽ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചതെന്നും മിൽമ, ബെവ്‌കോ, കുത്തക കമ്പനികൾ എന്നിവയ്ക്ക് ഇളവ് കൊടുത്ത് ചെറുകിട വ്യാപാരികളെ മാത്രം പിഴയടയ്ക്കാൻ സാഹചര്യമൊരുക്കുന്ന നിലപാട് അപലപനീയമാണെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഒ.വി.വർഗീസ് സ്വാഗതം പറഞ്ഞു. കെ.കുഞ്ഞിരായിൻ ഹാജി, ഇ.ഹൈദ്രു, കെ.ഉസ്മാൻ, കെ.ടി.ഇസ്മായിൽ, ജോജിൻ ടി ജോയി, നൗഷാദ് കരിമ്പനക്കൽ, എം.വി.സുരേന്ദ്രൻ, പി.വി.മഹേഷ്, സി.അബ്ദുൽ ഖാദർ, കമ്പ അബ്ദുള്ള ഹാജി, കെ.കെ.അമ്മദ് ഹാജി, സി.രവീന്ദ്രൻ, സാബു അബ്രഹാം, മത്തായി ആതിര, റഫീഖ് വി.കെ,ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.