കോഴിക്കോട്: ജില്ലയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടത്തുന്നതിന്റെ ഭാഗമായി മന്ത്രി ടി പി രാമകൃഷ്ണന്‍ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ചെയര്‍മാനും ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

ജില്ലാതല ലൈഫ് സംഗമം ജനുവരി 16ന് രാവിലെ 10 മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാകേണ്ട വിവിധ സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് ഓരോ സംഗമ വേദിയിലും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

ആധാര്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി ഉജ്വല്‍ യോജന, സ്വച്ഛ്ഭാരത് അഭിയാന്‍, തൊഴില്‍ പരിശീലനം, തൊഴില്‍ കാര്‍ഡ്, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍, തൊഴില്‍ ക്ഷേമനിധി, പെന്‍ഷനുകള്‍, മത്സ്യകൃഷി, മുളകൃഷി, ഡയറി, കൃഷി, പട്ടികജാതി-വര്‍ഗ, ആരോഗ്യ സാമൂഹ്യക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ ലഭ്യമാകും.

എഗ്രിമെന്റ് വച്ച ആകെ ഗുണഭോക്താക്കളുടെ എണ്ണം 18435 പൂര്‍ത്തീകരിച്ച ആകെ വീടുകളുടെ എണ്ണം 13319 ബാക്കി പൂര്‍ത്തീകരിക്കാനുള്ള ആകെ വീടുകളുടെ എണ്ണം 5315 ജനുവരി 26 ന് പൂര്‍ത്തിയാവുന്നത് 15000 വീടുകളാണ്. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 13ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ജനവരി 7 മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, വടകര ബ്ലോക്ക് പഞ്ചായത്ത് ജനുവരി 6 ന് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനുവരി 15ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മേലടി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 14 ന് മേപ്പയ്യൂരും, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 10 നും കുന്നുമ്മല്‍ ബ്ലോക്ക് ജനുവരി 16നും തോടന്നൂര്‍ ബ്ലോക്ക് ജനുവരി 14 ന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പേരാമ്പ്ര ബ്ലോക്ക് ജനുവരി 14 ന്, പന്തലായനി ബ്ലോക്ക് ടൗണ്‍ ഹാള്‍ കൊയിലാണ്ടിയിലും ചേളന്നൂര്‍ ബ്ലോക്ക് ജനുവരി 10, കുന്ദമംഗലം ബ്ലോക്ക് ജനുവരി 11 വടകര മുനിസിപ്പാലിറ്റി, ജനുവരി 13 ടൗണ്‍ ഹാള്‍ ഫറോക്ക് ജനുവരി 14 നും ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും നടത്തും.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കലക്ടര്‍ സാംബശിവറാവു, പ്രാജക്ട് ഡയറക്ടര്‍ സിജു തോമസ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.