കോഴിക്കോട്: നെഹ്റു യുവകേന്ദ്ര കോഴിക്കോട്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, ഉഷ സ്കൂള്‍ ഒഫ് അത്‌ലറ്റിക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് 2020 ജനുവരി 10, 11 തിയ്യതികളില്‍ നടക്കും. ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് പൂനൂര്‍ ലയണ്‍സ് ടര്‍ഫിലും അത്ലറ്റിക് മീറ്റ് കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിലുമാണ് നടക്കുക. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, നെഹ്റു യുവകേന്ദ്രയില്‍ രജിസറ്റര്‍ ചെയ്ത യൂത്ത് ക്ലബ്ബുകള്‍ എന്നിവയ്ക്ക് ടീമിനെ പങ്കെടുപ്പിക്കാം. ഫുട്ബോള്‍ മത്സരത്തിന് പത്തുപേരുടെയും സ്പോര്‍ട്സ് മത്സരങ്ങളില്‍ ഇരുപത് പേരുടെയും ടീമംഗങ്ങളെ പങ്കെടുപ്പിക്കാം. താല്പര്യമുള്ളവര്‍ ജനുവരി അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895591089,9495645088, 9946661059.