വടകര: വനിതാ വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏര്‍പെടുത്തിയ ദേശീയ പുരസ്‌കാരം ഡോ.കെ സന്ധ്യ കുറുപ്പിന്. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ സന്ധ്യ പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് ഐ.എം.എ വനിതാ വിഭാഗം സെക്രട്ടറി എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പഠന ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി. വടകരയിലെ പ്രമുഖ സി.പി.ഐ നേതാവും അഭിഭാഷകനുമായിരുന്ന പരേതനായ ടി. കുഞ്ഞിരാമക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകളായ സന്ധ്യ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഫിസിഷ്യനാണ്.