ചങ്ങനാശേരി : തൃക്കൊടിത്താനം കൃഷി ഓഫീസിൽ രണ്ടുമാസമായി ഓഫീസറില്ലാത്തത് വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. വിവാഹ, വിദ്യാഭ്യാസ ആവശ്യങ്ങളിലേക്ക് സ്ഥലം പണയപ്പെടുത്തിയും മറ്റും ബാങ്ക് ലോൺ എടുക്കുന്നതിന് കൃഷി ഓഫീസിൽ നിന്ന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റിനായി ആളുകൾ കയറി ഇറങ്ങി മടുത്തു. പകരം മാടപ്പള്ളി ബ്ളോക്കിൽ നിന്നു ഒരു ഓഫീസറെ ചുമതലപ്പെടുത്തിയെങ്കിലും എല്ലാ ദിവസവും എത്താറില്ല. മറ്റ് മൂന്ന് സ്ഥലങ്ങളിലെ ചാർജുണ്ടെന്നാണ് പറയുന്നത്.