kanakkary-ads

കാണക്കാരി : ഗ്രാമപഞ്ചായത്ത് 11ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് രജിത അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജു പഴയപുരയ്ക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനിമോൾ സതീശൻ, പഞ്ചായത്തംഗം ലൗലിമോൾ വർഗീസ് , സി.ഡി.എസ് ചെയർപേഴ്‌സൺ ബീന ആൻഡ്രൂസ്, വൈസ് ചെയർപേഴ്‌സൺ സൗമ്യ, കെ.കെ. അമ്മിണി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി കാണക്കാരി കവലയിൽ നിന്ന് ചിറക്കുളം വരെ റാലിയുമുണ്ടായിരുന്നു.