പാലാ : 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്ര യോഗവും സംയുക്തമായി നടത്തുന്ന ഏഴാമത് പദയാത്രയുടെ ഭാഗമായുള്ള ' ഇതെന്റെ ഭഗവാന് ' കാണിപ്പൊന്ന് ഏറ്റുവാങ്ങുന്നതിനും തുടർ കാര്യങ്ങൾക്കുമുള്ള പദയാത്ര സമിതിയുടെ ആലോചനായോഗം ഇടപ്പാടി ദേവസ്വം ഹാളിൽ ചേർന്നു. എം. എൻ.ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ കൺവീനറും പദയാത്രക്യാപ്ടനുമായ അഡ്വ.കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
' ഇതെന്റെ ഭഗവാന് ' കാണിപ്പൊന്ന് സമാഹരിക്കുന്നതിനായി പദയാത്രാ വൈസ് ക്യാപ്ടൻമാരായ ഷാജി മുകളേൽ, കുഞ്ഞുമോൾ നന്ദൻ, സജീവ് വയലാ,സജീവ് കുറിഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ യാത്രാ സംഘാംഗങ്ങൾ ശാഖകൾ തിരിച്ച് സന്ദർശനം നടത്തും. കുടുംബയൂണിറ്റിൽ നിന്നു സമാഹരിക്കുന്ന തുക ശാഖാ ഭാരവാഹികൾ ഓഫീസിൽ സമാഹരിച്ച് പദയാത്ര സംഘാംഗങ്ങളെ ഏൽപ്പിക്കും. സമാഹരിക്കുന്ന കാണിപ്പൊന്ന് ഇടപ്പാടി ക്ഷേത്രത്തിൽ സൂക്ഷിക്കുകയും തുടർന്ന് പദയാത്രയോടൊപ്പം കൊണ്ട് പോയി മഹാസമാധിയിൽ സമർപ്പിക്കുകയും ചെയ്യും.
പദയാത്രയ്ക്കായുള്ള ആദ്യസംഭാവനകൾ രാജൻ വരിക്കാനിക്കൽ , മോഹൻദാസ് പേണ്ടാനത്ത് എന്നിവരിൽ നിന്നു അഡ്വ. കെ.എം.സന്തോഷ് കുമാർ ഏറ്റുവാങ്ങി. യോഗത്തിൽ ടി.കെ. ശശി പിറയാർ, ടി.കെ. ലക്ഷ്മികുട്ടി ടീച്ചർ, പി.എസ്.ശാർങ്ധരൻ, മോഹൻദാസ് പേണ്ടാനത്ത്, മനോജ് ഇടമറ്റം, ടി.എസ്. സുരേഷ് കുമാർ മാറിടം തുടങ്ങിയവർ സംസാരിച്ചു. വിവിധ ശാഖകളിൽ സമാഹരിച്ച ഇതെന്റെ ഭഗവാന് കാണിപ്പൊന്ന് ഏറ്റുവാങ്ങാൻ മേഖലാ തലത്തിൽ 4 ന് പദയാത്രാ വൈസ് ക്യാപ്ടൻമാർ എത്തും. ഇതനുസരിച്ച് എം.എൻ. ഷാജി മുകളേൽ ഇടപ്പാടി,മീനച്ചിൽ,മല്ലികശ്ശേരി, മൂന്നാംതോട് ,തിടനാട്, പാലാ ടൗൺ,പാലാ തെക്കേക്കര,ഇടമറ്റം, അരുവിത്തുറ,അമ്പാറ, കീഴമ്പാറ, മേവിട ശാഖകളിലെത്തും. കുഞ്ഞുമോൾ നന്ദൻ ഈരാറ്റുപേട്ട, പൂഞ്ഞാർ
പാതാമ്പുഴ, മന്നം, ചോലത്തടം, കുന്നോന്നി, കൈപ്പള്ളി, തീക്കോയി, ചേന്നാട്, തലനാട്, മൂന്നിലവ് ശാഖകളിലും. സജീവ് വയലാ
വയല, കടപ്പൂര്, കടപ്ലാമറ്റം, പിറയാർ, കിടങ്ങൂർ, കുമ്മണ്ണൂർ, ചെമ്പിളാവ്, കെഴുവംകുളം, പുലിയന്നൂർ, മാറിടം, തെക്കുംമുറി
ആണ്ടൂർ ശാഖകളിലും, സജീവ് കുറിഞ്ഞി : കുറിഞ്ഞി, രാമപുരം, പിഴക്, കൊല്ലപ്പിള്ളി, നീലൂർ, ഏഴാച്ചേരി,മേലുകാവ്, വള്ളിച്ചിറ
വലവൂർ , വേഴങ്ങാനം, ഉള്ളനാട്, കയ്യൂർ, അരീക്കര ശാഖകളിലുമെത്തി ഇതെന്റെ ഭഗവാന് കാണിപ്പൊന്ന് ഏറ്റുവാങ്ങും. പദയാത്രാ ക്യാപ്ടൻ അഡ്വ.കെ.എം.സന്തോഷ് കുമാർ വയലാ ശാഖയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.