പാലാ : ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ രജിസ്‌ട്രേഷൻ പുതുക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്ക് (പുതുക്കേണ്ട കാലയളവ് 1998 ഓക്ടോബർ മുതൽ 2019 ആഗസ്റ്റ് വരെ രേഖപ്പെടുത്തിയവർ) സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം 1.12.219 മുതൽ 31.01.2020 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷൻ പുതുക്കാം. ഈ കാലയളവിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാത്തതിനാൽ റീരജിസ്റ്റർ ചെയ്തവർക്കും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായവർക്കും പുനസ്ഥാപിച്ച് ലഭിക്കുന്നതാണ്. രജി. പുതുക്കുന്നതിനും സീനിയോറിട്ടി പുനസ്ഥാപിക്കുന്നതിനും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം നേരിട്ടോ, ദൂതൻ മുഖേനയോ 31.01.2020 വൈകിട്ട് അഞ്ചിനകം ഓഫീസിൽ ഹാജരാകേണ്ടതാണ്. www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടും സ്‌പെഷ്യൽ റിന്യൂവൽ നടത്താം. ഫോൺ: 04822 200138.