prk-323-19-jpg

കോട്ടയം: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊൻകുന്നം ഹോളി ഫാമിലി പാരിഷ് ഹാളിൽ ഡോ. എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പൊൻകുന്നം ബ്ലഡ് ഫോറത്തിന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം പ്രീതി ജിനോ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. സാഗർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ടി.ബി. ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പൊൻകുന്നം സബ് ഇൻസ്‌പെക്ടർ കെ.ഒ. സന്തോഷ്‌കുമാർ, മായ ടി. നായർ, ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോണി ചെരിപുറം, പൊൻകുന്നം ജനമൈത്രി പൊലീസ് പി.ആർ.ഒ പി.എച്ച്. ഹാഷിം, കമ്യൂണിറ്റി റിലേഷൻസ് ഓഫീസർ ടി.ജെ. ബിനുമോൾ, വിഹാൻ സി.എസ്.ഇ കോ ഓർഡിനേറ്റർ ജിജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സ്‌കിറ്റ് മത്സരത്തിൽ ഗാന്ധിനഗറിലെ സ്‌കൂൾ ഒഫ് മെഡിക്കൽ എജ്യുക്കേഷൻ ഒന്നാം സ്ഥാനം നേടി. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഒഫ് നഴ്‌സിംഗിനും എരുമേലി അസീസി കോളേജ് ഒഫ് നഴ്‌സിംഗിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.

എയ്ഡ്‌സ് ദിനാചരണത്തിന്റെ പ്രചാരണത്തിനായി പൊൻകുന്നം ബുൾസിന്റെ ആഭിമുഖ്യത്തിൽ പാലായിൽനിന്ന് പൊൻകുന്നത്തേക്ക് ബുള്ളറ്റ് റാലി നടത്തി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലും നാഗമ്പടം ബസ് സ്റ്റാന്റിലും ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ആഭിമുഖ്യത്തിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.

റെയിൽവേ സ്റ്റേഷനിൽ നടന്ന എയ്ഡ്‌സ് ബോധവത്കരണ പ്രദർശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നാഗമ്പടം ബസ് സ്റ്റാന്റിൽ നടന്ന പ്രദർശനം മുനിസിപ്പൽ ചെയർപേഴ്‌സൺ പി.ആർ. സോനയും ഉദ്ഘാടനം ചെയ്തു.