തലയോലപ്പറമ്പ് : കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്‌കൂളിന് സോഷ്യൽ ജസ്റ്റീസ് ഫോറം നൽകുന്ന സെന്റർ ഓഫ് എക്‌സലൻസ് അവാർഡ് പെരുവ ജി.വി.എച്ച്.എസ്. കരസ്ഥമാക്കി. നാളെ ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് മാനവത ഇന്റർ നാഷണൽ & യൂണിവേഴ്‌സിറ്റി ഫോർ ഹ്യൂമാനിറ്റി സ്ഥാപകൻ ശ്രീനിവാസ അല്ലൂരി അവാർഡ് കൈമാറും. ജില്ലാ പ്രസിഡന്റ് അഡ്വ. രാജൻ കെ. നായർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ ഗുരുവന്ദനം നടത്തും. പരിപാടിയോടനുബന്ധിച്ച് പ്രദേശത്തെ വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തും.