ചങ്ങനാശേരി : കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ,ഏകദിന ക്യാമ്പും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏ.ജി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജിവ് മേച്ചേരി വിഷയാവതരണം നടത്തി. ഗിരീഷ് കുമാർപിള്ള, അനൂപ് വിജയൻ ,ബെന്നി ഗോപിദാസ് ,കെ.എ ജോസഫ് , എം.കെ.രാജു, ബാലസുന്ദരം, കെ.എം ഫൈസൽ ,ടോമി ജോസഫ്, മനുകുമാർ, സി.കെ.വിനോദ് എന്നിവർ പങ്കെടുത്തു.