ചങ്ങനാശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപമഹോത്സവം ഇന്ന് കൊടിയേറി 11ന് ആറാട്ടോടെ സമാപിക്കും. 11ന് പുലർച്ചെ 5 നാണ് പ്രസിദ്ധമായ ദീപ. രാത്രി 8നും 8.30നും മദ്ധ്യേ കിഴക്കും പടിഞ്ഞാറും നടകളിൽ തന്ത്രി പറമ്പൂരില്ലത്ത് രാഗേഷ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 8.30ന് നാമേഘോഷലഹരി. നാളെ രാവിലെ 8.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. 6.45ന് മൃദംഗലയവിന്യാസം. 7.20ന് സംഗിതസദസ്. 4ന് രാവിലെ 8.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. 7ന് നൃത്തനൃത്ത്യങ്ങൾ. 5ന് രാവിലെ 8.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. വൈകിട്ട് 7ന് മേജർസെറ്റ് കഥകളി. കഥ. സന്താനഗോപാലം, അവതരണം-ശ്രീവല്ലഭ വിലാസം കഥകളിയോഗം തിരുവല്ല.

6ന് രാവിലെ 8.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. 5.30ന് കിഴക്കോട്ടെഴുന്നള്ളിപ്പ്. 7ന് ഭക്തിഗാനമേള. രാത്രി 10ന് കൈമണി ഉഴിച്ചിൽ, ജീവത എഴുന്നള്ളിപ്പ്. 7 ന് രാവിലെ 5.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. 6ന് കൊട്ടിപ്പാടിസേവ, 6.30ന് സേവ, 9.30ന് വയലിൻ കച്ചേരി, 10ന് കൈമണി ഉഴിച്ചിൽ (ക്ഷേത്രത്തിനുള്ളിൽ) ജീവത എഴുന്നള്ളിപ്പ്, പുറപ്പാട്. 8 ന് രാവിലെ 5.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി, വൈകിട്ട് 3.30ന് ചാക്യാർകൂത്ത്, 6ന് കൊട്ടിപ്പാടിസേവ, 6.30ന് സേവ, രാത്രി 10ന് നൃത്താജ്ഞലി, അവതരണം-നാട്യാർപ്പണ സ്‌കൂൾ ഒഫ് ഡാൻസ് തൃക്കൊടിത്താനം, 10ന് കൈമണി ഉഴിച്ചിൽ (ക്ഷേത്രത്തിനുളളിൽ) ജീവിത എഴുന്നള്ളിപ്പ്, പുറപ്പാട്. 9ന് രാവിലെ 8.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. 3.30ന് പാഠകം, 6ന് കൊട്ടിപ്പാടിസേവ, 6.30ന് സേവ, രാത്രി 9.45ന് ആനന്ദനടനം: അവതരണം-തപസ്യ നാട്യരംഗം ചങ്ങനാശേരി. 10 ന് കൈമണി ഉഴിച്ചിൽ, പ്ലാവിൻകീഴിൽ മേളം, പുറപ്പാട് ഇരൂപ്പാ രക്തേശ്വരിക്ഷേത്രത്തിലേക്ക്, മുക്കാട്ടുപടിയിൽ സ്വീകരണം, സംഗീതസദസ്, 11ന് ഗാനമേള. ഡിസംബർ 10ന് രാവിലെ രാവിലെ 8.15നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി. വൈകിട്ട് 4ന് ഓട്ടൻതുള്ളൽ. 4.30ന് ശരകൂടം എഴുന്നള്ളിപ്പ്, പാർപ്പിടകം ക്ഷേത്രത്തിൽനിും ആരംഭിക്കും. വൈകിട്ട് 6ന് കൊട്ടിപ്പാടിസേവ- അവതരണം- തുറവൂർ ബ്രദേഴ്സ് രാകേഷ് കമ്മത്ത് ആൻഡ് വിനീഷ് കമ്മത്ത്. 6.30ന് സേവ. രാത്രി 10ന് സംഗീതസദസ്, വോക്കൽ ഡോ. കെ. എൻ രം ഗനാഥശർമ്മ ആൻഡ് പാർട്ടി. 10ന് കൈമണി ഉഴിച്ചിൽ, പ്ലാവിൻകീഴിൽമേളം, പുറപ്പാട് എഴുന്നള്ളത്ത് ആരമല മഹാദേവക്ഷേത്രത്തിലേക്ക്, 12 ന് ബാലെ-ജടാമകുടം- അവതരണം-ജയകേരള നൃത്തകലാലയം ചങ്ങനാശേരി. രാത്രി 1ന് പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, 2 ന് മുരിയൻകുളങ്ങരയിലേക്ക് എഴുള്ളത്ത്, പുലർച്ചെ 5 ന് ദീപ, 11ന് രാവിലെ 10ന് ആറാട്ട്.