കോട്ടയം : കേരള വൈദ്യുതി മസ്ദൂർസംഘം ജില്ലാകമ്മിറ്റി രൂപീകരിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ല സെക്രട്ടറി വി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം നൽകുന്ന പദ്ധതികൾ പേര് മാറ്റിയാണ് കേരളം നടപ്പിലാക്കുന്നതെന്ന് യോഗം ആരോപിച്ചു. ഭാരവാഹികളായി സി.ആർ.പ്രമോദ് കുമാർ കോട്ടയം (പ്രസിഡന്റ്), പി.എൻ. സന്തോഷ് പൊൻകുന്നം (സെക്രട്ടറി, ജി.വിനോദ് വൈക്കം ( ജോ. സെക്രട്ടറി), രതീഷ് കുമാർ ഏറ്റുമാനൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.