പാലാ: പാലാ ടൗൺ കുരിശുപള്ളിയിൽ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിന് വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റി. എട്ടിനാണ് പ്രധാന തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് തിരുക്കർമ്മങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ, പ്രദക്ഷിണം, വിവിധ മത്സരങ്ങൾ എന്നിവയുണ്ട്. ബൈബിൾ ടാബ്ലോ, ടൂവീലർ ഫാൻസിഡ്രസ്, പ്രൊഫഷണൽ നാടക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സിവൈഎംഎലിന്റെ ആഭിമുഖ്യത്തിൽ ആറു വരെ രാത്രി 7 ന് മുനിസിപ്പൽ ടൗൺഹാളിലാണ് നാടകമേള. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30നും വൈകിട്ട് 5.30നും വിശുദ്ധ കുർബാന. പ്രധാന തിരുനാൾ ദിവസമായ എട്ടിന് രാവിലെ 6.30 ന് സുറിയാനി കുർബാന-മാർ ജോസഫ് കല്ലറങ്ങാട്ട്. എട്ടിന് മരിയൻ റാലി. 10.30ന് വിശുദ്ധ കുർബാന-മാർ ജേക്കബ് മുരിക്കൻ. തുടർന്ന് മെയിൻ റോഡിലൂടെ ടൂ വീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം. വൈകിട്ട് നാലിന് പ്രദക്ഷിണം.