mla

കൊല്ലാട് : ഇന്ത്യൻ ഭരണഘടനയുടെ എഴുപതാമത് വാർഷികത്തിൽ ഭരണഘടനയെ കൈപ്പിടിയിലൊതുക്കി അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. .കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.സി ജോസഫ് എം.എൽ.എ, കുര്യൻ ജോയ്,ജോഷി ഫിലിപ്പ് , ടോമി കല്ലാനി ,കുഞ്ഞ് ഇല്ലം പള്ളി ,ലതികാ സുഭാഷ് ,വി.എസ് ജോയ്,നാട്ടകം സുരേഷ്, യൂജിൻ തോമസ്സ്,ജെസ്സിമോൾ മനോജ് ,പി.ആർ.സോന, സിബി ചേനപ്പാടി ,എസ്. രാജീവ്, ശോഭാ സലിമോൻ, മോഹൻ കെ നായർ, ജി.ഗോപകുമാർ, ബോബി ഏലിയാസ് ,എം.പി സന്തോഷ് കുമാർ,ടി.സി റോയ് ,തമ്പാൻ, കുര്യൻ വർഗ്ഗീസ്, ജോർജുകുട്ടി, വൈശാഖ് പി.കെ.സുശാന്ത്, കെ.എസ്.ഗിരിജാ തുളസീധരൻ, അജിത് സ്‌കറിയാ ,വത്സലാ അപ്പുകുട്ടൻ, കോര സി കുരുവിള എന്നിവർ പ്രസംഗിച്ചു.