പാലാ : എസ്.എൻ.ഡി.പി യോഗം 753 -ാം നമ്പർ പാലാ ടൗൺ ശാഖ വനിതാസംഘം വാർഷികവും തിരഞ്ഞെടുപ്പും മീനച്ചിൽ യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം ഷാജി കടപ്പൂർ മുഖ്യപ്രഭാക്ഷണം നടത്തി. ശാഖാ പ്രസിഡന്റ് പി.ജി അനിൽ കുമാർ, സെക്രട്ടറി ബിന്ദു സജികുമാർ, യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗങ്ങളായ കുമാരി ഭാസ്‌കരൻ, സ്മിത ഷാജി, അംബിക സുകുമാരൻ, രാജി ജിജിരാജ്, സൈബർസേന കൺവീനർ ഗോപൻ ബോബി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സതീഷ് വേലായുധൻ, കുമാരിസംഘം പ്രസിഡന്റ് വീണ വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കുഞ്ഞമ്മ മോഹൻ (പ്രസിഡന്റ്), ഷൈല ഷാജി (വൈസ് പ്രസിഡന്റ്), ജയ വിജയൻ (സെക്രട്ടറി), മിനി ഷാജി (യൂണിയൻ കമ്മിറ്റി അംഗം),

രമണി ഗോപി, ഓമന ഷാജി, ശ്യാമള ശശിധരൻ, സിന്ധു സന്തോഷ്, സിന്ധു ബൈജു, ബിന്ദു സജി, ഷീജ സതീഷ്, ജയ രാജു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.