ചിറക്കടവ്: എഴുപത്തെട്ടുകാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നയ്ക്കൽകുന്ന് കിഴക്കേൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ(78)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഭവാനിയമ്മ സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. മക്കൾ: സോമശേഖരൻ, രാധാകൃഷ്ണൻ.
മരുമകൾ: ശ്രീലത(തമ്പലക്കാട്). സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.