കോട്ടയം: ഭർത്താവിന്റെ വെട്ടേറ്റ് മരിച്ച മീനടം കങ്ങഴക്കുന്ന് കണ്ണൊഴുക്കത്ത് സാറാമ്മയുടെ (എൽസി) മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് തോട്ടയ്ക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ട പ്രാഥമിക റിപ്പോർട്ട്. ഗ്രേസിയെ വെട്ടിക്കൊന്നശേഷം സ്വയം മുറിവേല്പ്പിച്ച ഭർത്താവ് ജോയി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇതിന് ശസ്ത്രക്രിയ നടത്തി. ഇയാൾ പൊലീസ് കാവലിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.