accident

കോട്ടയം: ആദ്യം 'റോഡ് ഇൻജുറി' തീർക്ക്, 'ഹെഡ് ഇൻജുറി'യുടെ കാര്യം പിന്നെ! ഇരുചക്ര വാഹനങ്ങളിലെ മുൻ, പിൻ സീറ്റ് യാത്രികർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ ഹൈക്കോടതിക്കും, ഉത്തരവ് നടപ്പാക്കാനിറങ്ങിയ പൊലീസിനും സോഷ്യൽ മീഡിയയിൽ പൊങ്കാല. വാഹനാപകടങ്ങൾ കാരണമുള്ള മരണങ്ങളിൽ ഏറെയും സംഭവിക്കുന്നത് തലയ്‌ക്ക് ഏൽക്കുന്ന പരിക്കു കാരണമാണെന്ന യാഥാർത്ഥ്യം മറന്നാണ് ഈ വാശി. റോഡ് സുരക്ഷാ അതോറിട്ടി പുറത്തുവിട്ട ഈ കണക്കുകൾ കാണുക. റോഡ് സർക്കാർ നന്നാക്കട്ടെ, നമുക്ക് സ്വന്തം തല രക്ഷിക്കാമല്ലോ. (2019 ലെ കണക്കുകൾ നവംബർ വരെയുള്ളത്)

സുരക്ഷ മറന്ന സവാരി

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇലാതെ

അപകട മരണം - 4068

പരിക്ക് - 30,414

ഹെൽമറ്റ് ധരിക്കാതെ മരണം - 1680

പരിക്കേറ്റത് - 11,083

സീറ്റ് ബെൽറ്റ് ധരിക്കാതെ മരണം - 354

പരിക്കേറ്റത് - 4124

2018 മരണങ്ങൾ

ഹെൽമറ്റ് ധരിക്കാതെ - 820

വാഹനം ഓടിച്ചയാൾ- 429

പിൻസീറ്റ് യാത്രക്കാരൻ - 391

സീറ്റ് ബെൽറ്റ് - 171

ഡ്രൈവർ - 34

സഹ യാത്രക്കാരൻ - 137

പരിക്ക്

ഹെൽമറ്റ് ധരിക്കാതെ - 5730

വാഹനം ഓടിച്ചയാൾ- 1107

പിൻസീറ്റ് യാത്രക്കാരൻ - 4623

സീറ്റ് ബെൽറ്റ് - 2312

ഡ്രൈവർ - 314

സഹ യാത്രക്കാരൻ - 1998

2019 മരണം

ഹെൽമറ്റ് ധരിക്കാതെ - 860

വാഹനം ഓടിച്ചയാൾ- 513

പിൻസീറ്റ് യാത്രക്കാരൻ - 347

സീറ്റ് ബെൽറ്റ് - 183

ഡ്രൈവർ - 48

സഹ യാത്രക്കാരൻ - 135

പരിക്ക്

ഹെൽമറ്റ് ധരിക്കാതെ - 5353

വാഹനം ഓടിച്ചയാൾ- 1181

പിൻസീറ്റ് യാത്രക്കാരൻ - 4172

സീറ്റ് ബെൽറ്റ് - 1812

ഡ്രൈവർ - 181

സഹ യാത്രക്കാരൻ - 1631

നഗരങ്ങളിൽ ഹെൽമറ്റ്,

ഗ്രാമങ്ങളിൽ ഇല്ല

സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ 81 ശതമാനം പേരും ഹെൽമറ്റ് ധരിക്കുന്നവരാണെന്ന് പഠന റിപ്പോ‌ർട്ട്. എന്നാൽ സഹയാത്രികരിൽ രണ്ടു ശതമാനം മാത്രമാണ് നഗരപ്രദേശങ്ങളിൽ പോലും ഹെൽമറ്റ് ധരിക്കാറുള്ളത്. 0.5 ശതമാനം പേർ മാത്രമാണ് ബൈക്ക് യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് 83 ശതമാനം പേരും, കൊച്ചിയിൽ 93 ശതമാനം പേരും, കോഴിക്കോട് 75 ശതമാനം പേരും കൊല്ലത്ത് 71 ശതമാനം പേരും നഗരമേഖലകളിൽ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നുണ്ട്. നഗരമേഖലകളിലെ കാർ യാത്രക്കാരിൽ 82 ശതമാനവും സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ, ഗ്രാമീണ മേഖലകളിൽ ഇവരുടെ എണ്ണം 71 ശതമാനം മാത്രം.

അപകടങ്ങൾ കുറയ്‌ക്കുക ലക്ഷ്യം

റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിന് പ്രായോഗിക നിർദേശങ്ങൾ നൽകുന്നതിനു കൂടി വേണ്ടിയാണ് കണക്കുകൾ ശേഖരിച്ചത്. ഇതുവഴി റോഡുകളിലും വാഹനയാത്രക്കാരിലും വരുത്തേണ്ട മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും.

ഇളങ്കോവൻ, എക്‌സിക്യുട്ടീവ് ഡയറക്‌ടർ

കേരള റോഡ് സുരക്ഷാ അതോറിറ്റി